നാട് കാണിക്കാനെന്ന പേരിൽ കേരളത്തിലെത്തിച്ചു: മലപ്പുറത്ത് അസമിൽ നിന്നെത്തിച്ച 12 വയസ്സുകാരിക്ക് പീഡനം

Published : Mar 10, 2020, 05:50 AM IST
നാട് കാണിക്കാനെന്ന പേരിൽ കേരളത്തിലെത്തിച്ചു: മലപ്പുറത്ത് അസമിൽ നിന്നെത്തിച്ച 12 വയസ്സുകാരിക്ക് പീഡനം

Synopsis

പെൺകുട്ടിയെ താമസിപ്പിച്ച ക്വാർട്ടേഴ്സിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

മലപ്പുറം: നാട് കാണിക്കാനെന്ന പേരിൽ ഇതര സംസ്ഥാന ബാലികയെ കേരളത്തിലെത്തിച്ച് ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് പീഡിപ്പിച്ചു. മലപ്പുറം കോട്ടക്കൽ എടരിക്കോടാണ്, അസം സ്വദേശികളായ പുരുഷനും സ്ത്രീയും ചേർന്ന് 12 യസുകാരിയായ പെൺകുട്ടിയെ പലർക്കായി എത്തിച്ച് നൽകി പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

പെൺകുട്ടിയെ താമസിപ്പിച്ച ക്വാർട്ടേഴ്സിൽ നിരവധി പേർ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അസം സ്വദേശികളായ പുരുഷനും  സ്ത്രീയും ചേർന്നാണ് പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. ഇവർ പെൺകുട്ടിയുടെ  ബന്ധുക്കൾ ആണെന്നാണ് പ്രാഥമിക വിവരം. ലൈംഗിക ചൂഷണത്തിനു വേണ്ടി മാത്രമായി  പെൺകുട്ടിയെ അസമിൽ നിന്നെത്തിക്കുകയായിരുന്നുവെന്ന് സിഡബ്ല്യൂസി ചെയർമാൻ പറഞ്ഞു.

ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിശദമായ അന്വേഷണം  പോലീസ് ആരംഭിച്ചു . അസം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും