ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ചു, അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 12കാരന്‍ മരിച്ചു

Web Desk   | stockphoto
Published : Feb 06, 2020, 05:00 PM ISTUpdated : Feb 06, 2020, 05:01 PM IST
ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ചു, അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 12കാരന്‍ മരിച്ചു

Synopsis

ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച കുട്ടി കയര്‍ കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. 

മധ്യപ്രദേശ്: സ്വാതന്ത്ര്യ സമര സേനാനിയും ധീര വിപ്ലവകാരിയുമായിരുന്ന ഭഗത് സിങിനെ തൂക്കിലേറ്റിയത് അനുകരിക്കാന്‍ ശ്രമിച്ച 12കാരന്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യപ്രദേശിലെ മന്ദാസറില്‍ ഭോലിയ ഗ്രാമത്തിലാണ്  സംഭവം. മൊബൈല്‍ഫോണില്‍ ഭഗത് സിങിന്‍റെ ജീവിതകഥ ആധാരമാക്കിയ നാടകം കാണുകയായിരുന്നു കുട്ടി. 

ശ്രേയാംശ് എന്ന കുട്ടിയാണ് അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതെന്ന് അഫ്സല്‍പൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭഗത് സിങിന്‍റെ ജീവിതത്തെ ആസ്പദമാക്കി സ്കൂളില്‍ നടത്തിയ നാടകത്തിന്‍റെ വീഡിയോ ഫോണില്‍ കാണുകയായിരുന്നു കുട്ടി. ഇതിനിടെ ഭഗത് സിങിനെ തൂക്കിലേറ്റുന്നത് അനുകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിലതെറ്റിയ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് മന്ദസര്‍ എസ്പി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. 

Read More: അധ്യാപികയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം; നില ​ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം