
പൂനെ: മഹാരാഷ്ട്രയില്‍ പൂനെ നഗരത്തില്‍ 12 വയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കി മധ്യവയസ്കന്‍. കഴിഞ്ഞ ദിവസം പൂനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊതു ടോയ്‌ലറ്റിലാണ് ദാരുണമായ സംഭവം നടന്നത്. ബാത്ത്റൂമിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്നാലെ പിന്തുടര്‍ന്നെത്തി ബലാത്സഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെൺകുട്ടിക്ക് പിന്നാലെ ടോയ്‌ലറ്റിലേക്ക് പ്രതി കയറുന്നത് പെൺകുട്ടിയുടെ അമ്മാവൻ ഉച്ചത്തില്‍ ബഹളം വച്ചതെയാണ് സംഭവം പുറത്തറിയുന്നത്.
ആളുകള്‍ ഓടിക്കൂടുമെന്നുറപ്പായതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് കുടുംബമോ വീടോ ഇല്ല, പൂനെ നഗരത്തിലെ വിവിധയിടങ്ങളില്‍ താമസിച്ച് വരികയായിരുന്നു പ്രതിയെന്നും ഉടനെ തന്നെ ഇയാളെ പിടികൂടാനാവുമെന്നുമാണ് പൊലീസ് പറയുന്നത്.
തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ മകൻ അനീഷിനായി വെള്ളിക്കുളങ്ങര പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്നു കുട്ടനും ഭാര്യ ചന്ദ്രികയും. വീടിനകത്ത് നിന്ന് വെട്ടുകത്തിയുമായെത്തിയ മകൻ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായി അച്ഛന് 20 ഓളം വെട്ടേറ്റു. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. അത് വഴി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് അവരെ തള്ളി മാറ്റി. കൊലപാതകത്തിന് ശേഷം പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് അനീഷ് ബൈക്കിൽ അവിടെ നിന്നു കടന്നു കളഞ്ഞുവെന്ന് നാട്ടുകാര്‍ പറയുന്നു.
കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട കുട്ടൻ. അവിവാഹിതനായ അനീഷും വിവാഹമോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇവരുടെ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുമ്പും കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam