
ദില്ലി: ദില്ലിയിൽ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാർ സ്വദേശിയായ പെൺകുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി എംയിസിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം നടക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ വീടിന്‍റെ ബാല്‍ക്കണിയില്‍ അയല്‍ക്കാരാണ് കണ്ടെത്തിയത്. നില്‍ക്കാന്‍ പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
അയല്‍ക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമി മൂര്‍ച്ചയുള്ളതും ഭാരമേറിയതുമായ എന്തോ വസ്തുകൊണ്ട് പെണ്‍കുട്ടിയുടെ തലയിലും മുഖത്തും നിരവധി തവണയിലേറെ അടിച്ചതായി പൊലീസ് വിശദമാക്കുന്നു. സമീപത്തെ ക്ലിനിക്കിലെത്തിച്ച പെണ്‍കുട്ടിയുടെ ശരീരത്തിലും വയറിലും മുഖത്തും കാലിലും ഉണ്ടായ മുറിവുകള്‍ ശ്രദ്ധിച്ചതോടെ പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ മോശമായതിനെ തുടര്‍ന്ന് രാത്രിയില്‍ പെണ്‍തുട്ടിയെ എയിംസിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി ഡിസിപി വ്യക്തമാക്കി. കൊലപാതകശ്രമത്തിനും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ അമ്മയും സഹോദരിയും ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടില്‍ ആരും അതിക്രമിച്ച് കയറിയ ലക്ഷണങ്ങള്‍ ഇല്ലെന്നും അക്രമിയെ കുട്ടിക്ക് പരിചയമുള്ള ആളാവാനാണ് സാധ്യതയുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലായ ശേഷം അക്രമിയെത്തിയെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിന് സമീപത്തുള്ള ഫാക്ടറിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
വെന്‍റിലേറ്റര്‍ സഹായത്തിലാണ് പെണ്‍കുട്ടിയുള്ളതെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി. തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലെ പരിക്കിനും പെണ്‍കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും ഡോക്ടര്‍മാര്‍ വിശദമാക്കി. പീഡനത്തിന് ഇരയായ പെണ്കുട്ടിയെ എയിംസ് എയിംസ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികളെ സ്വതന്ത്രരായി വിഹരിക്കാൻ അനുവദിക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam