
12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. മാജിക് ഇഷ്ടമാണോയെന്ന് ചോദിച്ച് 12കാരനെ സമീപിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. ബ്ലാക്ക് പൂളിലെ ബാന്‍ക്രോഫ്റ്റ് പാര്‍ക്ക് സ്വദേശിയായ 12 കാരനാണ് വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ ഗുരുതര പൊള്ളലേറ്റത്. നവംബര്‍ 1ന് വൈകുന്നേരമാണ് ആക്രമണം നടന്നത്.
സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന 12കാരനെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ സമീപിക്കുകയായിരുന്നു. മാജിക് കാണിച്ച് തരാമെന്ന് ഇവര്‍ 12കാരനോട് പറഞ്ഞു. ഇതിന് മുന്നോടിയായി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് 12കാരന്‍റെ ടീ ഷര്‍ട്ടിന് തീ വയ്ക്കുകയായിരുന്നു. കറുത്ത തൊപ്പിയോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥികളാണ് 12കാരനെ സമീപിച്ചത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരാള്‍ക്ക് ഉയരക്കൂടുതലുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ് ലണ്ടന്‍ പൊലീസ് .
അക്രമം നടന്ന ബ്ലാക്ക് പൂളില്‍ പൊലീസ് പട്രോളിംഗ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ട് പേരും മാസ്ക് ധരിച്ചിരിന്നുവെന്നാണ് 12കാരന്‍റെ സുഹൃത്ത് വിശദമാക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റ 12കാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ക്രൂരമായ തമാശ നടന്നതെന്നാണ് സംശയിക്കുന്നത്.
കുവൈത്തില്‍ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഖൈത്താൻ, ഫർവാനിയ മേഖലകളിലാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി അതിക്രമിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവർണറേറ്റിലെ സ്‌കൂളുകളിൽ ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായ പ്രതി ഈജിപ്ത് സ്വദേശിയാണ്.
അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായ ആറ് കുട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അധ്യാപകൻറെ ലൈംഗിക അതിക്രമത്തിന് ഇരയായത് പ്രവാസികളായ കുട്ടികളാണ്. ഈജിപ്തിൽ നിന്നുള്ള മൂന്ന് കുട്ടികൾ, ലെബനൻ, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ കുട്ടികൾ എന്നിങ്ങനെയാണ് അതിക്രമത്തിന് ഇരയാക്കപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam