പണം വച്ച് ചീട്ടുകളി; 13 പേര്‍ പിടിയില്‍

Published : Oct 05, 2023, 12:23 PM IST
പണം വച്ച് ചീട്ടുകളി; 13 പേര്‍ പിടിയില്‍

Synopsis

നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ് സംഘം പിടിയിലായത്.

ഇടുക്കി: ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. 13 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് ചീട്ടു കളിക്കാന്‍ ഉപയോഗിച്ച 1,36,395 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തു നിന്നുമാണ് സംഘം പിടിയിലായത്.

കട്ടപ്പന ആനകുത്തി തുണ്ടിയില്‍ സാബു, ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കല്‍ രാജേഷ്, ഇരുപതേക്കര്‍ വട്ടക്കല്‍ ഷൈജോ, അയ്യപ്പന്‍ കോവില്‍ അമ്പാട്ട് രഘു, കട്ടപ്പന ആനിക്കല്‍ അനീഷ് ജോസഫ്, തൊവരയാര്‍ കിഴക്കനാത്ത് സിബി, നരിയമ്പാറ ഉണക്കപ്പാറക്കല്‍ ദീപു ഗോപി, പച്ചടി പുള്ളോലില്‍ ജോമോന്‍ ജോസഫ്, കാഞ്ചിയാര്‍ പുത്തന്‍വീട്ടില്‍ അനുമോന്‍, വെളളയാംകുടി പാറക്കല്‍ അലക്‌സ്, രാമക്കല്‍മേട് പനച്ചിത്തടത്തില്‍ അബ്ദുള്‍ റഷീദ്, തൂക്കുപാലം ബ്ലോക്ക് 197ല്‍ അബ്ദുള്‍ ജലീല്‍, കട്ടപ്പന വേലമ്മാവ്കുടിയില്‍ ജയ്‌മോന്‍ എന്നിവരാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസും ഡാന്‍സാഫുമാണ് ഇവരെ പിടികൂടിയത്. പൊലീസ് പിടികൂടാതിരിക്കാന്‍ നിരന്തരം ഇവര്‍ സ്ഥലം മാറിയിരുന്നു. തുടര്‍ച്ചയായി നിരീക്ഷണത്തിനൊടുവിലാണ് ഒടുവില്‍ സംഘത്തെ പിടികൂടിയത്. 


കൈവശം 50 ഗ്രാം, വീട്ടില്‍ എട്ട് കിലോ; കഞ്ചാവ് കച്ചവടക്കാരന്‍ പിടിയില്‍

കൊല്ലം: കൊല്ലം അയത്തില്‍ - മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തെന്ന് എക്സൈസ് അറിയിച്ചു. കഞ്ചാവ് വില്‍പ്പന നടത്തിയ വകയില്‍ 14390 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കൊല്ലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി രാജുവും സംഘവും ചേര്‍ന്നാണ് സനല്‍കുമാറിനെ പിടികൂടിയത്. വിനോദ് ശിവറാം, സുരേഷ് കുമാര്‍, വിഷ്ണു രാജ്, പി ശ്രീകുമാര്‍, ബിനു ലാല്‍, ട്രീസ ഷൈനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തിരുവനന്തപുരം നാവായിക്കുളം ഭാഗത്ത് ബൈക്കില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവും പിടികൂടിയതായി എക്സൈസ് അറിയിച്ചു. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ സ്വദേശി ടിപ്പര്‍ ഉണ്ണി എന്ന ഉണ്ണി, ഇടവ സ്വദേശി മണികണ്ഠന്‍ എന്ന വിമല്‍ എന്നിവരാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. വര്‍ക്കല എക്സൈസ് ഇന്‍സ്പെക്ടറും പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, രാഹുല്‍, ദിനു പി ദേവ്, ഷംനാദ്, സീന എന്നിവര്‍ അടങ്ങിയ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

200 കോടി ചെലവുള്ള വിവാഹം; മുഴുവന്‍ 'പണ'മായി നല്‍കി; വരനെ ചോദ്യം ചെയ്ത് ഇഡി 
 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ