13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Published : Feb 13, 2025, 03:59 PM ISTUpdated : Feb 13, 2025, 05:29 PM IST
13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

Synopsis

റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. 2024 സെപ്റ്റംബറിലായിരുന്നു സംഭവം.

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റാന്നി സ്വദേശി ജയ്മോനെ കർണ്ണാടകത്തിൽ നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 13 കാരിയെ നഗരത്തിലെ ലോഡ്ജ് മുറിയിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് ആൺസുഹൃത്ത് പീഡിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഒന്നാം പ്രതിയായ റാന്നി അങ്ങാടി സ്വദേശി ജയ്മോനും കുട്ടിയുടെ അമ്മയും ഒളിവിൽ പോയി. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 

Also Read: മക്കളുടെ മുന്നിലിട്ടാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി; മനോജിന് ജീവപര്യന്തം കഠിന തടവ്

രഹസ്യവിവരത്തെ തുടർന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗലാപുരത്ത് നിന്ന് പ്രതികളെ പിടികൂടിയത്. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് അമ്മയുടെ അറസ്റ്റ്. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ പിന്തുടർന്നാണ് പ്രത്യേക പൊലീസ് സംഘം പ്രതികളിലേക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം