500 രൂപ കാണാതായി; കുറ്റം ആരോപിച്ച് 14 കാരനെ കൂട്ടുകാരന്റെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി

Web Desk   | Asianet News
Published : Sep 24, 2020, 11:21 AM IST
500 രൂപ കാണാതായി; കുറ്റം ആരോപിച്ച് 14 കാരനെ കൂട്ടുകാരന്റെ അമ്മ മർദ്ദിച്ച് കൊലപ്പെടുത്തി

Synopsis

നാട്ടുകാരുടെ പരാതിയിൽ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഭുവനേശ്വർ: 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 14കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്‍ബഞ്ചിലാണ് സംഭവം. കൂട്ടുകാരന്റെ അമ്മയാണ് ഏഴാം ക്ലാസുകാരനെ വടി കൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയിൽ സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രാജൻ എന്ന കുട്ടിയാണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്. സംഭവ ദിവസം രാജൻ തന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചുവന്നിരുന്നു. പിന്നാലെ 500 രൂപ കാണാതായതിനെ തുടര്‍ന്ന് പ്രതി മകനോട് കാര്യം ചോദിച്ചു. തുടര്‍ന്ന് രാജനെ കൂട്ടുകാരന്റെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു.

രാജനാണ് പണം എടുത്തതെന്ന് സംശയിച്ച് കൂട്ടുകാരന്റെ അമ്മ അവനെ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. വടി ഉപയോഗിച്ചാണ് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ