ഭണ്ഡാരം തുറക്കാൻ സാധിച്ചില്ല, 3 ചാക്ക് തേങ്ങ മോഷ്ടിച്ച് കൗമാരക്കാരൻ, കണ്ണൂരിലെ ക്ഷേത്രത്തിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Oct 16, 2026, 04:28 PM IST
temple theft

Synopsis

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിലെത്തിയത് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ 14കാരനാണെന്ന് വ്യക്തമായത്. കുട്ടിയെ കണ്ടെത്തി. വീട് വിട്ടപ്പോൾ സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നു.

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയത്. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി മുങ്ങുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്.

പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി. പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചു. നടക്കാതെ വന്നതോടെ അവിടെ നിന്ന് മാറി. അപ്പോഴാണ് ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കാണുന്നത്. അതെടുത്ത് കടന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിലെത്തിയത് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ 14കാരനാണെന്ന് വ്യക്തമായത്. കുട്ടിയെ കണ്ടെത്തി. വീട് വിട്ടപ്പോൾ സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി, എല്ലാത്തിനും സാക്ഷിയായി സിസിടിവി
മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം, രാത്രിയിൽ വീടിന് തീ വയ്ക്കാൻ ശ്രമം, സ്കൂട്ടറും സുപ്രധാന രേഖകളും കത്തിനശിച്ചു