സഹപ്രവർത്തക കൊണ്ടുവന്ന ഭക്ഷണത്തിൽ മാരക വിഷം കലർത്തി 43കാരി, കഴിച്ചവർക്ക് അസ്വസ്ഥത, അറസ്റ്റ്

Published : Oct 15, 2026, 06:01 PM IST
curry

Synopsis

കറിക്ക് മുകളിൽ പച്ച നിറത്തിലുള്ള ഒരു പാട ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണ സാംപിൾ പരിശോധിക്കാൻ അയച്ചതോടെയാണ് ഒച്ചിനെ തുരത്താൻ ഉപയോഗിക്കുന്ന വിഷം കറിയിൽ ഉൾപ്പെട്ടതായി വ്യക്തമായത്.

സിഡ്നി: സഹപ്രവർത്തകർക്ക് പ്രഭാത ഭക്ഷണത്തിനൊപ്പം വിളമ്പിയത് ഒച്ചിനെ തുരത്താൻ ഉപയോഗിക്കുന്ന വിഷമടങ്ങിയ വിഭവം. പെർത്തിലെ ഓൾഡ്ബറിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. 43കാരിയായ സ്ത്രീയ്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഫെബ്രുവരിയിൽ 43കാരിയുടെ സഹപ്രവർത്തക ജീവനക്കാർക്കായി പ്രഭാത ഭക്ഷണം കൊണ്ടുവന്നിരുന്നു. തലേ ദിവസം വീട്ടിലുണ്ടാക്കിയതിൽ അധികമായി വന്നത് സഹപ്രവർത്തകർക്കായി കൊണ്ടുവന്നുവെന്ന് വിശദമാക്കിയായിരുന്നു ഇത്. ഭക്ഷണത്തിനൊപ്പമുണ്ടായിരുന്ന കറി കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതോടെ സ്ഥാപനത്തിന്റെ മെഡിക്കൽ റൂമിലേക്ക് പോവുന്നതിനിടയിലാണ് ജീവനക്കാരിലൊരാൾ മേശയ്ക്ക് മുകളിൽ ഇരിക്കുന്ന കറി ശ്രദ്ധിച്ചത്. കറിക്ക് മുകളിൽ പച്ച നിറത്തിലുള്ള ഒരു പാട ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണ സാംപിൾ പരിശോധിക്കാൻ അയച്ചതോടെയാണ് ഒച്ചിനെ തുരത്താൻ ഉപയോഗിക്കുന്ന വിഷം കറിയിൽ ഉൾപ്പെട്ടതായി വ്യക്തമായത്. ഇതിനോടകം തന്നെ ഭക്ഷണം കഴിച്ച് ഒന്നിലേറെ പേർ അവശ നിലയിൽ ആയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ സഹപ്രവർത്തക കൊണ്ടുവന്ന കറിയിൽ അപായപ്പെടുത്താനുള്ള ശ്രമമായാണ് 43കാരി ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കറിയിൽ മെറ്റാഡിഹൈഡ് അടങ്ങിയതായാണ് പരിശോധനയിൽ വ്യക്തമായത്. മരണം വരെ സംഭവിക്കാൻ തക്ക വിധം മാരകമായ വിഷമായാണ് മെറ്റാൽഡിഹൈഡിനെ വിലയിരുത്തിയിട്ടുള്ളത്. മാസങ്ങൾക്ക് നീണ്ടു നിന്ന് അന്വേഷണത്തിനൊടുവിലാണ് 43കാരിയെ പൊലീസ് ഗോൾഡൻ ബേയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ സുരക്ഷ ഹനിക്കാൻ ശ്രമിച്ചതും ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചതുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരമന കൂടത്തിൽ കൊലപാതകം; രണ്ടാം പ്രതി സാജുവിനെ അബുദാബിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പൊലീസ്
ക്ലാസ് മുറിയിലേക്ക് മുകൾ നില തകർന്നുവീണു, പാകിസ്ഥാനിൽ 29 വിദ്യാർത്ഥികളും അധ്യാപികയും കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്