കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ! ദൃശ്യം വാങ്ങിയവരും കുടുങ്ങും

Published : Jul 29, 2023, 08:05 PM IST
കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ! ദൃശ്യം വാങ്ങിയവരും കുടുങ്ങും

Synopsis

ട്യൂഷൻ എടുക്കാനെന്ന പേരിൽ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു പെൺകുട്ടിയെ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്.

കൊല്ലം : കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്യൂഷൻ എടുക്കാനെന്ന പേരിൽ വീട്ടിലേക്ക് ക്ഷണിച്ചായിരുന്നു പെൺകുട്ടിയെ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു പീഡിപ്പിച്ചത്. വിഷ്ണുവും പത്താംക്ലാസുകാരിയും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങൾ ഭാര്യ സ്വീറ്റിയാണ് മൊബൈലിൽ പകർത്തിയത്. 

ഈ വർഷം ആദ്യമാണ് 31 വയസുകാരനായ വിഷ്ണുവിനെ പെൺകുട്ടി പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെ. സ്വന്തം ചിത്രങ്ങളും ദൃശ്യങ്ങളും പരസ്പരം അയച്ചു നൽകി സൗഹൃദം തുടങ്ങി. ചെങ്ങന്നൂർ സ്വദേശിയായ സ്വീറ്റിയെ വിവാഹം കഴിച്ചതിന് ശേഷവും വിഷ്ണു പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. അടുപ്പം തുടരാൻ പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസം തുടങ്ങി. ബി.കോംകാരിയായ സ്വീറ്റിയെക്കൊണ്ട് ട്യൂഷൻ എടുപ്പിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക പീഡനം തുടങ്ങി. ആദ്യം എതിർത്ത സ്വീറ്റി പിന്നീട് കൂട്ടുനിന്നു. ഭർത്താവുമൊന്നിച്ചിട്ടുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആവശ്യക്കാർക്കെത്തിച്ചു. ഗൂഗിൾ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടം. 

നെഞ്ചുലഞ്ഞ് കേരളം, 'മകളെ മാപ്പ്' പറഞ്ഞ് കേരള പൊലീസ്, 5 വയസുകാരിയെ ജിവനോടെ കണ്ടെത്താനുള്ള ശ്രമം വിഫലമായതിൽ വേദന

ഇൻസ്റ്റഗ്രാം വഴി സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ആദ്യം വിവരം അറിയിച്ചത് സഹപാഠിയെ ആയിരുന്നു. സഹപാഠി അധ്യാപികയേയും അധ്യാപിക ചൈൽഡ് ലൈനേയും അതുവഴി പൊലീസിലും പരാതിയെത്തി. ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് ചിത്രീകരിപ്പിച്ചെന്നായിരുന്നു പൊലീസിന് ആദ്യം കിട്ടിയ വിവരം. പെൺകുട്ടിയുടെ മൊഴിയെടുത്ത് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലൈംഗിക പീഡനത്തിന്റേയും ഓൺലൈൻ ദൃശ്യ വാണിഭത്തിന്റേയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്ക് പൊലീസ് എത്തിയത്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദൃശ്യങ്ങളെടുത്ത മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് തുടർ നടപടിയുണ്ടാകും. ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണമെത്തും. 

 


 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ