തനിക്കൊപ്പം ഒളിച്ചോടി വന്ന 15കാരിയെ വിറ്റ് കാമുകൻ; പെണ്‍കുട്ടിയെ വാങ്ങി ലേലം നടത്തി, കൂട്ടബലാത്സംഗം; അറസ്റ്റ്

Published : Feb 02, 2023, 09:14 PM IST
തനിക്കൊപ്പം ഒളിച്ചോടി വന്ന 15കാരിയെ വിറ്റ് കാമുകൻ; പെണ്‍കുട്ടിയെ വാങ്ങി ലേലം നടത്തി, കൂട്ടബലാത്സംഗം; അറസ്റ്റ്

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ട പീഡനത്തേക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഗ്ര യൂണിറ്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ദില്ലി: തനിക്കൊപ്പം ഒളിച്ചോടി വന്ന പതിനഞ്ചുകാരിയായ കാമുകിയെ പണത്തിനായി വിറ്റ് യുവാവ്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരൻ കൂടിയായ യുവാവിന്‍റെ കൊടും ക്രൂരതയില്‍ നാടാകെ ഞെട്ടിയിരിക്കുകയാണ്. പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒരു പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി നേരിട്ട പീഡനത്തേക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഗ്ര യൂണിറ്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.  ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെ മുന്നില്‍ വച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. പോക്സോ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പൊലീസിന്‍റെ അന്വേഷണം. കേസില്‍ ഒരാളെ കൂടെ അറസ്റ്റ് ചെയ്യാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടി ആഗ്രയിലെ ഒരു ഇറച്ചി യൂണിറ്റിന്‍റെ പാക്കേജിംഗ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്. 22-കാരനുമായി ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്. ജനുവരി 26ന് പെണ്‍കുട്ടി ഈ യുവാവിനൊപ്പം ഒളിച്ചോടി. 26ന് രാത്രി ഇവര്‍ ഒരുമിച്ച് താമസിച്ച ശേഷം പിറ്റേ ദിവസമാണ് പണത്തിന് പകരമായി പെണ്‍കുട്ടിയെ യുവാവ് ഒരു സ്ത്രീക്ക് വിറ്റത്. ഇവിടെ നിന്ന് മറ്റൊരു സ്ത്രീയുടെ അടുത്തേക്കാണ് പെണ്‍കുട്ടിയെ കൊണ്ട് പോയത്. വേശ്യാലയങ്ങളായി ഉപയോഗിച്ചിരുന്ന നിരവധി ഫ്ലാറ്റുകള്‍ ഈ സ്ത്രീയുടെ കൈവശമുണ്ടായിരുന്നു.

പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങിയ സ്ത്രീ തുടര്‍ന്ന് ജോലി വാങ്ങിത്തരാമെന്നും സഹായിക്കാമെന്നും വിശ്വസിപ്പിച്ച് നിരവധി ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ കാണിച്ചാണ് ഇവര്‍ പെണ്‍കുട്ടിക്ക് വേണ്ടി ലേലം നടത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ഒരു സ്ത്രീയുടെ സഹായത്തോടെ ഈ സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാണ് പെണ്‍കുട്ടി പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും ബന്ധപ്പെട്ടത്. 

വീഡിയോ കോള്‍ വിളിച്ച ഭാര്യയെ കാണണമെന്ന് സഹപ്രവര്‍ത്തകൻ, പറ്റില്ലെന്ന് ഭര്‍ത്താവ്; കത്രികയ്ക്ക് കുത്തി 56കാരൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്