
പത്തനംതിട്ട : അടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയിലാണ് അക്രമി സംഘം സ്കൂളിൽ കയറിയതെന്നാണ് സംശയം. രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്കൂളിലെ പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഭക്ഷണം പാകം ചെയ്യുകയും പാത്രങ്ങൾ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുമ്പും പലതവണ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളും രക്ഷിതാക്കളും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam