
മുംബൈ: സ്കൂളിൽ വച്ച് പതിനഞ്ചുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈയിലാണ് സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
ഈ മാസം അഞ്ചിനാണ് സംഭവം നടന്നത്. പെൺകുട്ടി തനിച്ചിരിക്കുന്നതു കണ്ട് അടുത്തെത്തിയ പ്യൂൺ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഗാംദേവി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പൊലീസ് പരാതി നൽകിയിട്ടുണ്ട്. പലതവണ ഇതേ പെൺകുട്ടിയെ പ്യൂൺ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഇയാൾ വീഡിയോ കോൾ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പോക്സോ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് തൊട്ടടുത്ത ജില്ലയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു.
Read Also: യൂ ട്യൂബറായ കൗമാരക്കാരി വീടു വിട്ടിറങ്ങി; കണ്ടെത്തുംവരെയുള്ള സംഭവങ്ങൾ ലൈവ് സ്ട്രീം ചെയ്ത് മാതാപിതാക്കൾ
വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയായ യൂട്യൂബറെ ട്രെയിനിൽ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ഇഥാർസി സ്റ്റേഷനിൽ വച്ചാണ് പ്രശസ്ത യൂട്യൂബറായ കാവ്യ യാദവിനെ വീട്ടുകാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അച്ഛൻ വഴക്കു പറഞ്ഞതിലുള്ള മനോവിഷമത്താലാണ് 16കാരി വീടുവിട്ടിറങ്ങിയത്. കാവ്യ വീട് വിട്ടശേഷം തിരികെ കണ്ടെത്തുംവരെയുള്ള സംഭവങ്ങൾ മാതാപിതാക്കൾ യൂ ട്യൂബിൽ തല്സമയം ടെലികാസ്റ്റ് ചെയ്തു.
മകളെ കാണാതായതു മുതലുള്ള തങ്ങളുടെ പേടിയും ആശങ്കയുമാണ് മാതാപിതാക്കൾ യൂ ട്യൂബിൽ ലൈവ് സ്ട്രീം ചെയ്തത്. അവളെ അന്വേഷിച്ച് മഹാരാഷ്ട്ര മുതൽ മധ്യപ്രദേശ് വരെയുള്ള തങ്ങളുടെ യാത്രയും അവർ തല്സമയം ടെലികാസ്റ്റ് ചെയ്തു. 44 ലക്ഷം ആളുകൾ ഫോളോവേഴ്സായുള്ള യൂ ട്യൂബ് ചാനലാണ് കാവ്യയുടേത് ('Bindass Kavya'). അമ്മയാണ് ഈ ചാനലിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്. അച്ഛൻ വഴക്ക്പറഞ്ഞതിനെത്തുടർന്നാണ് വീട്ടുകാരറിയാതെ കാവ്യ നാടുവിട്ടു പോയത്. (വിശദമായി വായിക്കാം... )
Read Also: ഇതെന്താ കോഫീഷോപ്പോ ഓഫീസോ? വൈറലായി ബംഗളൂരുവിൽ നിന്നുള്ള ചിത്രം, വിമർശനങ്ങളും ശക്തം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam