ലാപ്ടോപ്പുമായി കോഫീഷോപ്പിലിരുന്ന് ജോലി ചെയ്യുന്നവർ സാധാരണമാണ്. അതിലത്ര പുതുമ‌‌‌‌യൊന്നും ഇല്ല താനും. എന്നാൽ ഈ യുവാവ് ഡെസ്കടോപ്പ് കമ്പ്യൂ‌ട്ടറുമായെത്തിയാണ് കോഫീ ഷോപ്പിലിരുന്ന് ജോലി ചെയ്യുന്നത്. ചിത്രം വൈറലായതോടെ ഇത്തരം ജോലി സംസ്കാരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും ഉ‌യരുകയാണ്. 

ബം​ഗളൂരു: വെള്ളപ്പൊക്കത്തിൽ ഓഫീസ് നശിച്ചതിനെത്തുടർന്ന് കോഫീ ഷോപ്പിൽ ഓഫീസ് സെറ്റപ്പ് ഉണ്ടാക്കിയ യുവാവിന്റെ ചിത്രം വൈറലാവുന്നു. ലാപ്ടോപ്പുമായി കോഫീഷോപ്പിലിരുന്ന് ജോലി ചെയ്യുന്നവർ സാധാരണമാണ്. അതിലത്ര പുതുമ‌‌‌‌യൊന്നും ഇല്ല താനും. എന്നാൽ ഈ യുവാവ് ഡെസ്കടോപ്പ് കമ്പ്യൂ‌ട്ടറുമായെത്തിയാണ് കോഫീ ഷോപ്പിലിരുന്ന് ജോലി ചെയ്യുന്നത്. ചിത്രം വൈറലായതോടെ ഇത്തരം ജോലി സംസ്കാരത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളും ഉ‌യരുകയാണ്. 

സങ്കേത് സാഹു എന്ന യുവാവാണ് താൻ കണ്ട കാഴ്ച ട്വിറ്ററിലൂ‌ടെ പങ്കുവച്ചത്. ബം​ഗളൂരുവിലെ കോഫീഷോപ്പിൽ ഡെസ്ക്ടോപ്പുമായിരുന്ന് ജോലി ചെയ്യുന്ന യുവാവിന്റെ ചിത്രത്തിന് അടിക്കുറിപ്പായി സങ്കേത് സാഹു എഴുതി. തേഡ് വേവ് കോഫീഷോപ്പിൽ നിന്നുള്ള ദൃശ്യമാണിത്. ഒരു കൂ‌ട്ടം ആളുകൾ ഡെസ്ക്ടോപ്പുകളടക്കമുള്ള സന്നാഹങ്ങളുമാ‌യെത്തി കോഫീഷോപ്പ് ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ അവരു‌ടെ ഓഫീസ് തകർന്നെന്നാണ് പറയുന്നത്. സെപ്ററംബർ ഏഴിനാണ് ചിത്രം ‌ട്വീറ്റ് ചെയ്തത്. പിന്നാലെ ‌‌ട്വീറ്റ് വൈറലായി. 

ജീവൻ മരണ പോരാട്ടമാണ് എന്ന് തുടങ്ങി വിഷമയമായ ജോലി സംസ്കാരം എന്നുവരെ ‌ട്വീറ്റിന് കമന്റുകൾ നിറഞ്ഞു. ഇത് തകച്ചും മോശമായ കാര്യമാണ്. ‌ടോക്സിക് കോർപ്പറേറ്റ് സംസ്കാരത്തിന് ഇരയാവുന്ന ഏറ്റവും പുതിയ ന​ഗരമായി മാറുകയാണോ ബം​ഗളൂരു. ഒരാൾ കമന്റ് ചെയ്തു. ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് കരുതുന്നില്ല, തികച്ചും സങ്കടകരമാണ്. മറ്റൊരാളുടെ കമന്റിന്റെ ഉള്ളടക്കമാണിത്. 

കഴിഞ്ഞയാഴ്ച ബം​ഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേർക്കാണ് നഷ്ടങ്ങൾ സംഭവിച്ചത്. സമ്പന്നനെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാ​ഗത്തെയും വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെത്തുടർന്ന് പലയിടത്തും ​ഗതാ​ഗത സംവിധാനം താറുമാറായി, നിരവധി പേർക്ക് വീ‌ടുകൾ നഷ്ടമായി. നൂറുകണക്കിന് കടകളും അപ്പാർട്ട്മെന്റുകളും വെള്ളം കയറി നശിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാഞ്ഞതാണ് നാശനഷ്ടങ്ങളു‌ടെ വ്യാപ്തി കൂ‌ട്ടി‌യതെന്ന് ആക്ഷേപമുണ്ട്. കോടിക്കണക്കിന് രൂപയു‌െ നഷ്‌ങ്ങളുണ്ടായതിൽ ബം​ഗളൂരു ന​ഗര അധികൃതർക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. 

Scroll to load tweet…

Read Also: ഇറുക്കമുള്ള യൂണിഫോം ധരിച്ചു, വിദ്യാർത്ഥികളെ അപമാനിച്ച് സ്കൂൾ, സ്കൂളിൽ പോകാൻ ഭയമെന്ന് വിദ്യാർത്ഥികൾ