പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ പതിനാറുകാരന്‍ അറസ്റ്റില്‍

Published : Aug 24, 2021, 10:45 AM ISTUpdated : Aug 24, 2021, 10:48 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ പതിനാറുകാരന്‍ അറസ്റ്റില്‍

Synopsis

പെണ്‍കുട്ടിയെ വീട്ടിലാക്കി അമ്മ മാര്‍ക്കറ്റില്‍ പോയ സമയത്താണ് പതിനാറുകാരന്‍ തന്‍റെ ബന്ധുവായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. 

ജയ്പൂർ: തന്‍റെ വീട്ടിലെത്തിയ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ച പതിനാറുവയസുകാരന്‍ അറസ്റ്റില്‍. ജയ്പൂരിലാണ് ക്രൂരമായ പീഡനം നടന്നത്. ദില്ലി സ്വദേശിയായ നാലുവയസുകാരിയും അമ്മയും കഴിഞ്ഞ മാസം ജയ്പൂരിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണ് സംഭവം. 

പെണ്‍കുട്ടിയെ വീട്ടിലാക്കി അമ്മ മാര്‍ക്കറ്റില്‍ പോയ സമയത്താണ് പതിനാറുകാരന്‍ തന്‍റെ ബന്ധുവായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിരികെ വീട്ടിലെത്തിയ അമ്മ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് ചോദിച്ചപ്പോള്‍ കളിക്കുന്നതിനിടെ വീണതാണെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ബന്ധു വീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയിുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി വിദ്യാധർ നഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ വീരേന്ദ്ര കുമാർ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്