വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്നും പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്
തിരുവനന്തപുരം: പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയിലുള്ള ഉദ്യോഗസ്‌ഥരാണ് പട്ടികയിൽ കൂടുതലുള്ളത്. വൻ അഴിമതിക്കാർ ഓരോരുത്തരായി പിടിയിലാകുന്നുണ്ട്. അഴിമതിക്കാർ പണം വാങ്ങുന്ന ശൈലി മാറ്റി. ഡിജിലറ്റായിട്ടാണ് ഇപ്പോൾ അഴിമതിക്കാർ കൈക്കൂലി വാങ്ങുന്നത്.വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്നും പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്കാർ ഇടപാടുകൾ എല്ലാം നടത്തുന്നത് ബിനാമി ഇടപാടുകളാണ്. എഐ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുമെന്നും ഫയൽ കൈമാറ്റം വരെ പരിശോധിക്കുമെന്നും മനോജ് എബ്രഹാം വിശദമാക്കി. അസ്വാഭാവിക കണ്ടാൽ നിരീക്ഷണം ശക്തമാക്കുമെന്നും മനോജ് എബ്രഹാം ഉറപ്പ് നൽകുന്നത്.


