ഗുര്‍ഗോണില്‍ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം, കേസെടുക്കാന്‍ വിസമ്മതിച്ച് പൊലീസ്

Web Desk   | Asianet News
Published : Oct 05, 2020, 01:23 PM IST
ഗുര്‍ഗോണില്‍ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം, കേസെടുക്കാന്‍ വിസമ്മതിച്ച് പൊലീസ്

Synopsis

 പെണ്‍കുട്ടിയുടെ പിതാവിനോട് പെണ്‍കുട്ടിയുടെ ഭാവി നശിക്കുമെന്ന് ഉപദേശിക്കുകയാണ് പൊലീസ് ചെയ്തതെന്ന്...


ഗുര്‍ഗോണ്‍:  ദില്ലിക്ക് സമീപം ഗുര്‍ഗോണില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച രാവിലെ ഗുര്‍ഗോണിലെ സെക്ടര്‍ 45ലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ശുചിമുറിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് തന്റെ മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയ പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

പരാതി നല്‍കാന്‍ സെക്ടര്‍ 45 ലെ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും തങ്ങളുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിനോട് പെണ്‍കുട്ടിയുടെ ഭാവി നശിക്കുമെന്ന് ഉപദേശിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അവസാനം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലൈംഗികാതിക്രമം നടന്നുവെന്ന് അറിയിച്ചപ്പോഴാണ് പരാതി രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ ദിവസവേതനത്തിന് ജോലി ചെയ്യുകയാണ്. തന്റെ മകളെ ആക്രമിച്ചവരെ വെറുതെവിടരുതെന്ന ഇദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് പൊലീസിന് കേസെടുക്കേണ്ടി വന്നത്. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും