25കാരി കൂട്ടബലാത്സംഗത്തിനിരയായി, തലക്ക് ഗുരുതര പരിക്ക്; പ്രതികള്‍ പിടിയില്‍

Published : Oct 05, 2020, 08:36 AM IST
25കാരി കൂട്ടബലാത്സംഗത്തിനിരയായി, തലക്ക് ഗുരുതര പരിക്ക്; പ്രതികള്‍ പിടിയില്‍

Synopsis

സംഭവത്തില്‍ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതികള്‍ എല്ലാവരും 20 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരാണ്. 

ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ 25 കാരി കൂട്ടബലാത്സംഗത്തിനിരയായി. പ്രതികളുടെ ആക്രമണത്തില്‍ തലക്ക് മാരകമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതികള്‍ എല്ലാവരും 20 മുതല്‍ 25 വയസ്സുവരെ പ്രായമുള്ളവരാണ്. 
ഗുഡ്ഗാവ് ഡിഎല്‍എഫ് ഫേസ് രണ്ടിന് സമീപത്താണ് സംഭവം നടന്നതെന്ന് അസി. കമ്മീഷണര്‍ കരണ്‍ ഗോയല്‍ പറഞ്ഞു. പ്രതികളില്‍ 3 പേര്‍ ഡെലിവറി ബോയിയാണ് ജോലി നോക്കുന്നവരാണ്. 

പ്രതികളിലൊരാള്‍ ശനിയാഴ്ച രാത്രി സിക്കന്ദര്‍പുര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. മറ്റ് മൂവരും അവിടെ കാത്തുനിന്നു. ബലാത്സംഗ ശ്രമം എതിര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതിയുടെ തല ചുമരില്‍ ഇടിപ്പിച്ചു. ബോധരഹിതയായ യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. യുവതിയുടെ കരച്ചില്‍കേട്ട സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ പ്രതികളെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. 
 

PREV
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ