ആദിവാസി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തും കുടുംബത്തെ അടിച്ചും ഇടിച്ചും കൊന്നു, ചത്തീസ്ഗഡിൽ ആറ് പേർ അറസ്റ്റിൽ

Published : Feb 04, 2021, 10:25 AM IST
ആദിവാസി പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തും കുടുംബത്തെ  അടിച്ചും ഇടിച്ചും കൊന്നു, ചത്തീസ്ഗഡിൽ ആറ് പേർ അറസ്റ്റിൽ

Synopsis

പ്രതികൾ ആറ് പേരും ചേർന്ന് പെൺകുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിൻ മുകളിലെത്തിച്ചു. അവിടെ വച്ച് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തു...

കോർബ: ചത്തീസ്​ഗഡിൽ 16 കാരിയെ  ബലാത്സം​ഗം ചെയ്ത് കൊന്ന കേസിൽ ആറ് പേരെ ബന്ധുക്കളെയും വടിയും കല്ലും ഉപയോ​ഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു. ചത്തീസ്​​ഗഡിലെ കോർബ ജില്ലയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്ന പ്രതി പെൺകുട്ടിയുടെ പിതാവിനെയും ഇവരുടെ നാല് വയസ്സുള്ള ചെറുമകളെയും കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

 ജനുവരി 29 നാണ് സംഭവം നടന്നത്. ശാന്ത്‍റാം മഝ്വാർ(45), അബ്ദുൾ ജബ്ബാർ(29), അനിൽ കുമാർ സാർത്തി(20), പർദേശി റാം പനിക(35), ആനന്ദ് റാം പനിക(25), ഓൺ ശങ്കർ(21) എന്നിവരെയാണ് കേസിൽ  പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ സത്രം​ഗ ​ഗ്രാമത്തിലുള്ളവരാണ് മുഴുവൻ പ്രതികളും. 

പ്രാഥമിക നി​ഗമനപ്രകാരം മുഖ്യപ്രതി ശാന്ത്റാമിന്റെ വീട്ടിൽ കാലികളെ നോക്കുന്ന ജോലിയാണ് കുട്ടിയെ പിതാവിനുണ്ടായിരുന്നത്. ശാന്ത്റാം ഇയാളെ തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിൽ കൊണ്ടുവിടാൻ എത്തിയപ്പോഴാണ് പെൺകുട്ടിയെയും നാല് വയസ്സുകാരിയെയും കാണുന്നത്. ശാന്ത്റാം വരുന്ന വഴി മദ്യം കഴിച്ചിരുന്നു. കൊറായ് ​ഗ്രാമഅവിടെ നിന്ന് ഇയാൾക്കൊപ്പം മറ്റ് പ്രതികളും കൂടി. പ്രതികൾ ആറ് പേരും ചേർന്ന് പെൺകുട്ടിയെയും അച്ഛനെയും നാല് വയസ്സുകാരിയയെും സമീപത്തെ കുന്നിൻ മുകളിലെത്തിച്ചു. അവിടെ വച്ച് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്തു. പിന്നീട് കുട്ടിയെയും മറ്റ് രണ്ട് പേരെയും 
വടിയും കല്ലും ഉപയോ​ഗിച്ച് അടിച്ചും ഇടിച്ചും കൊല്ലുകയായിരുന്നു, 

പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിൽ നിനന് മനസ്സിലാക്കിയ വിവരങ്ങൾ വച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. പെൺകുട്ടിയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ വച്ച് അവളും മരിച്ചു. ആദിവാസി വിഭാ​ഗമായ പഹാഡി കോർവയിൽ ഉൾപ്പെട്ടതാണ് പെൺകുട്ടി. പ്രതികൾക്കെതിരെ കൊലപാതകം, പോക്സോ, ആദിവാസി വിഭാ​ഗങ്ങൾക്കെതിരായ അതിക്രം, തടയൽ കൂട്ടബലാത്സം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം