ഭര്‍ത്താവിനെ ബന്ദിയാക്കി യു​വ​തി​യെ 17 പേ​ർ ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു

Web Desk   | Asianet News
Published : Dec 10, 2020, 01:33 PM ISTUpdated : Dec 10, 2020, 01:51 PM IST
ഭര്‍ത്താവിനെ ബന്ദിയാക്കി യു​വ​തി​യെ 17 പേ​ർ ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു

Synopsis

അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‌യുവതി നല്‍കിയ മൊഴി പ്രകാരം സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്. 

റാ​ഞ്ചി: ച​ന്ത​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി​യെ 17 പേ​ർ ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. ജാ​ർ​ഖ​ണ്ഡി​ലെ ധും​ക​യി​ലാ​ണ് 35 വ​യ​സു​ള്ള സ്ത്രീ ​പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ഭ​ർ​ത്താ​വി​നൊ​പ്പം ച​ന്ത​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണു യു​വ​തി​യു​ടെ പ​രാ​തി. 

ഭ​ർ​ത്താ​വി​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷ​മാ​ണു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. അ​ക്ര​മി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ​രി​ച​യ​ക്കാ​ര​നാ​ണെ​ന്നു യു​വ​തി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. 

അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ശേ​ഷ​മാ​ണു യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‌യുവതി നല്‍കിയ മൊഴി പ്രകാരം സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. 

അതേ സമയം യുവതിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മറ്റ് പ്രതികളെ തി​രി​ച്ച​റി​യാ​ൻ മാ​ർ​ക്ക​റ്റി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്ന് ഷാന്തല്‍ ഏരിയ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ സുദര്‍ശന്‍ മണ്ഡല്‍ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി വിരുദ്ധ മിന്നൽ റെയ്ഡ്, പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിന്റെ അടിവസ്ത്രങ്ങൾ, അറസ്റ്റിലായത് 47 പേർ
'ജയിലിൽ അല്ല, സ്വന്തം പഞ്ചിൽ ഇരിക്കുകയാണ്', മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായതിന് പിന്നാലെ ഹെലൻ ഓഫ് സ്പാർട്ടയുടെ പുതിയ വീഡിയോ