
ചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ഇയാളുടെ നില ഗുരുതരമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനത്തില്‍ പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്‍റെ ശ്രമം. എന്നാൽ കത്തി പിടിച്ചു വാങ്ങിയ പെൺകുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടർന്ന് ആളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേ സമയം സംഭവം സാമുദായിക പ്രശ്നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam