
ദില്ലി: ദില്ലിയില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി സഹായം തേടിയ പതിനേഴുകാരിയെ വഴിയോര കച്ചവടക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. തിലക് പാലത്തിന് സമീപത്താണ് ക്രൂരമായ പീഡനം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിലക് പാലത്തിന് സമീപം റെയില്‍വേട്രാക്കിനടുത്തുള്ള ആളൊഴിഴിഞ്ർ സ്ഥലത്ത് വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ വഴിയോര കച്ചവടക്കാരായ ഫരീദാബാദ് സ്വദേശി ഹർദീപ് നഗർ (21), ആഗ്ര ജില്ലയിലെ രാഹുൽ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ളം വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തന്‍റെ സുഹൃത്തായ ദീപക്കിനൊപ്പമാണ് പെണ്‍കുട്ടി തിങ്കളാഴ്ച ദില്ലിയിലെത്തിയത്. എന്നാല്‍ ദീപക് പെണ്‍കുട്ടിയോട് വഴക്കിട്ട് പോവുകയായിരുന്നു. ഒറ്റയ്ക്കായ പെണ്‍കുട്ടി എന്ത് ചെയ്യണമെന്നറിയാതെ സ്റ്റേഷനടുത്തുള്ള ഓവർബ്രിഡ്ജിൽ ഇരിക്കുമ്പോഴാണ് പ്രതികളെ കാണുന്നത്. തനിക്ക് ഗുജറാത്തിലേക്ക് പോകാനായുള്ള ട്രെയിനില്‍ കയറാന്‍ സഹായിക്കണമെന്ന് പെണ്‍കുട്ടി ഇവരോട് ആവശ്യപ്പെട്ടു.
ഈ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കിട്ടില്ലെന്നും മറ്റൊരു സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറ്റിവിടാമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടുപോയി. പിന്നീട് തിലക് പാലത്തിന് സമീപം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി കരഞ്ഞ് പറഞ്ഞതോടെ ഇരുവരും കുട്ടിയെ റെയിവേ സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ മടങ്ങിവന്ന പെണ്‍കുട്ടിയുടെ സുഹൃത്ത് പ്രതികളെ കണ്ടു. പെണ്‍കുട്ടിയെ തനിച്ചാക്കി പോയതിനെ ചൊല്ലി പ്രതികള്‍ ദീപക്കുമായി വഴക്കിട്ടു. യുവാക്കള്‍ വഴക്കിടുന്നത് കണ്ടെത്തിയ പൊലീസ് പെട്രോള്‍ സംഘം മൂന്ന് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്താവുന്നത്.
ഗുജറാത്തില്‍ താമസിച്ചിരുന്ന കുട്ടി കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ചണ്ഡിഗണ്ഡിലേക്ക് പോയതായിരുന്നു. ജൂലൈ 25 വരെ കുടുംബത്തോടൊപ്പം ചണ്ഡീഗണ്ഡിലായിരുന്ന പതിനേഴുകാരി അവിടെ വച്ച് പരിചയപ്പെട്ട ദീപക്കിനൊപ്പം ഓഗസ്റ്റ് നാലിന് ലഖ്നൌവില്‍ എത്തിയതാണ്. ദീപക്കിന്‍റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഓഗസ്റ്റ് ആറിന് രാത്രി തിരികെ നാട്ടിലേക്ക് പോവാനായി ട്രെയിന്‍ കയറി. ദീപക്കും പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നു. ദില്ലിയിലെത്തി ഗുജറാത്തിലേക്ക് ട്രെയിനില്‍ പോകാനായിരുന്നു ഇരുവുടെയും പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരും ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ നിന്ന് രാത്രി 9:40 ന് ജാംനഗർ എക്‌സ്‌പ്രസിൽ ഗുജറാത്തിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ ട്രെയിനില്‍ കയറാനായില്ല. തുടര്‍ന്ന് ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, ദീപക് യുവതിയെ സ്റ്റേഷനിൽ വിട്ട് പിണങ്ങിപ്പോയി. പരിഭ്രാന്തയായ പെണ്‍കുട്ടി സ്റ്റേഷൻ പരിസരത്ത് ദീപക്കിനായി തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. രാത്രി ആയതോടെ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി പ്രതികളുടെ മുന്നില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും ദില്ലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ക്രൂരമായ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റേഷനകത്തുള്ള മുറിയിൽ വച്ച് രണ്ട് റെയിൽവേ ജീവനക്കാർ ആണ് യാത്രക്കാരിയായ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ മുറിക്ക് പുറത്ത് കാവൽ നിന്ന രണ്ടുപേർ ഉൾപ്പെടെ നാല് റെയിൽവേ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.