
തൃശൂർ: കുന്നംകുളം തുവനുരിൽ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. തെങ്ങിന്റെ മടൽ ഉപയോഗിച്ച് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു. അടിയേറ്റ് ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദ് എന്നയാളാണ് മർദിച്ചതെന്നാണ് കുട്ടിയുടെ അമ്മ നൽകിയ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് അമ്മയുടെ മൊഴി. പരിക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ത ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിലെക്ക് മാറ്റി. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ കേസ് എടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകി.രണ്ടാനച്ഛൻ കുന്നംകുളം തൂവാനൂർ സ്വദേശി പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ആലപ്പുഴയിൽ മൽസ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു
എഎപി പ്രവര്‍ത്തകനെ തല്ലിച്ചതച്ച് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം : മമ്പാട് ആം ആദ്മി പ്രവര്‍ത്തകനായ വയോധികനെ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുപക്ഷത്തിനുമെതിരെ നിലമ്പൂര്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ആം ആദ്മി നേതാവുമായ സവാദ് അലിയെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
ഗ്രാമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരക്കിയതിനും മിനുട്സ് ആവശ്യപ്പെട്ടതിനുമാണ് പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ആക്രമിച്ചുവെന്നായിരുന്നു ആം ആദ്മി വണ്ടൂര്‍ മണ്ഡലം കണ്‍വീനറുടെ പരാതി. അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ആം ആദ്മി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡനറ് ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തു.
മുല്ലപ്പെരിയാര്‍ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണം: മന്ത്രി കൃഷ്ണൻകുട്ടി
ജാതിവിളിച്ചു അധിക്ഷേപിച്ചു , കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പ്രസിഡന്റിന്റ പരാതിയില്‍ സവാദിനെതിരെ എസ്എസ് എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കള്ളപ്പരാതിയിലാണ് തനിക്കെതിരെ പൊലീസ് കേസെടുത്തതെന്ന് സവാദ് പറഞ്ഞു. പ്രസിഡനര് രാജിവെക്കണം എന്നാവശ്യമുന്നയിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam