17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; സഹപാഠികളായ ആൺകുട്ടികൾ പിടിയിൽ

Published : Nov 30, 2022, 01:54 AM IST
17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; സഹപാഠികളായ ആൺകുട്ടികൾ പിടിയിൽ

Synopsis

സഹപാഠികളിൽ ഒരാളെ  ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം റെക്കോർഡ് ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ആൺകുട്ടികളും അതിജീവിതയും സുഹൃത്തുക്കളാണെന്നും പൊലീസ്  അറിയിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് അഞ്ച് ആൺകുട്ടികളെ  പൊലീസ് കസ്റ്റഡിയിലെടുത്തു. 9, 10 ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ. സഹപാഠികളിൽ ഒരാളെ  ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം റെക്കോർഡ് ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ആൺകുട്ടികളും അതിജീവിതയും സുഹൃത്തുക്കളാണെന്നും പൊലീസ്  അറിയിച്ചു.

ഓഗസ്റ്റിലാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾ ഇല്ലാതിരുന്നപ്പോൾ വീട്ടിൽവച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. നടന്നതൊക്കെ റെക്കോർഡു ചെയ്യുകയും ചെയ്‌തു, 10 ദിവസത്തിന് ശേഷം പ്രതികളിലൊരാൾ മറ്റൊരു ആൺകുട്ടിയുമായി എത്തി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്തതോടെയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് ഹയത്‌നഗർ പൊലീസ് സ്‌റ്റേഷനിലെത്തി ആൺകുട്ടികൾക്കെതിരെ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ  പോക്‌സോ നിയമം, ഐടി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തതായും അന്വേഷണത്തിനിടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. തുടർനടപടികൾക്കായി കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും പൊലീസ് പറഞ്ഞു. 

Read Also: ബസ് തടഞ്ഞുനിര്‍ത്തി ഒന്നര കോടിയോളം കവര്‍ന്ന കേസ്; ആലപ്പുഴയിലും കണ്ണികൾ, രണ്ട് പേർ പൊലിസിന്‍റെ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും