അമ്മയോട് മോശമായി പെരുമാറി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താം ക്ലാസുകാരന്‍ കുത്തിക്കൊന്നു

By Web TeamFirst Published Oct 2, 2021, 7:29 PM IST
Highlights

തന്‍റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് പത്താംക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദില്ലി: ദില്ലിയില്‍ പതിനേഴുകാരനെ ജൂനിയര്‍ വിദ്യാര്‍ത്ഥി സ്കൂളിന് മുന്നിലിട്ട് കുത്തിക്കൊന്നു. തെക്കുകിഴക്കന്‍ ദില്ലിയിലെ ഒഖ്‌ല മേഖലയിൽ തെഹ്‌ഖണ്ഡിലെ സർക്കാർ സ്കൂളിന് മുന്നില്‍ വച്ചാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പത്താംക്ലാസുകാരന്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. 

തന്‍റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതിനാലാണ് പത്താം ക്ലാസുകാരന്‍ സീനിയര്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മയെ അപമാനിച്ചതിന് മാപ്പു പറയണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടു. എന്നാല്‍ പതിനേഴുകാരന്‍ അതിന് തയ്യാറായില്ല. ഇതോടെ പ്രകോപിതനായ പത്താംക്ലാസുകാരന്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.

Read More: നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരനെ കാറിന്‍റെ ബോണറ്റില്‍ കെട്ടി വലിച്ചിഴച്ചു; യുവാവ് പിടിയില്‍

സ്കൂളിന് തൊട്ടു മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്.  സംഭവം നടക്കുമ്പോള്‍ രണ്ട് പേരും സ്കൂള്‍ യൂണിഫോമിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെട്രോളിംഗിനിടെ സ്കൂളിന് മുന്നിലെത്തിയ പൊലീസ് സംഘമാണ് സംഭവം ആദ്യം കണ്ടത്. പതിനേഴുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പത്താം ക്ലാസുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

click me!