പൊലീസ് എത്തിയത് പുലർച്ചെ, പരിശോധനയിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ, പണംവെച്ചുള്ള ചൂതാട്ടത്തിന് 19 പേർ അറസ്റ്റിൽ

Published : Feb 13, 2023, 12:21 AM IST
പൊലീസ് എത്തിയത് പുലർച്ചെ, പരിശോധനയിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ, പണംവെച്ചുള്ള ചൂതാട്ടത്തിന് 19 പേർ അറസ്റ്റിൽ

Synopsis

തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ 19 പേർ പിടിയി. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്

ഇടുക്കി: തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ 19 പേർ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്. തൊടുപുയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി.

സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുന്പ് തൊടുപുഴയില്‍ ഇതരസംസ്ഥാന തോഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണം. ഇതെകുറിച്ചുള്ള അന്വേഷണത്തിനിടെയാണ് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഇതരസംസ്ഥാന തോഴിലാളികളുടെ അപ്പാർട്ടുമെന്‍റിലെ ചീട്ടുകളിയെകുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇന്നലെ പുലർച്ചെ  പോലീസ് പരിശോധന നടത്തി. ബംഗാള്‍ ആസാം സ്വദേശികളായ ഏഴുപേരെയാണ് പിടകൂടിയത്. ഇവരില്‍ നിന്നും അറുപതിനായിരും രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. 

ദിവസവും ജോലിചെയ്യുന്ന പണം സ്വരൂപിച്ച് ശനീയാഴ്ച്ച രാത്രിയില്‍ ചീട്ടികളി നടത്തുമെന്ന് ഇവര്‍ പൊലീസിന് മോഴി നല്‍കി. ചൂതാട്ടം നിയന്ത്രിക്കുന്നത് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് തോടുപുഴ പൊലീസ് നൽകുന്ന വിവരം. എറണാകുളം റൂറല്‍ എസ്പിക്ക് ലഭിച്ചവിവരത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ശ്രീമുലം ക്ലബില്‍ പരിശോധന നത്തുന്നത്. പുലര്‍ച്ചെയായിരുന്നു അവിടെയും പരിശോധന. 12 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും മുന്നുലക്ഷത്തി തൊണ്ണൂറ്റിആറായരും രൂപ പിടികൂടി. ഇരു സംഘങ്ങൾക്കുമെതിരെ കേരളാ ഗൈയ്മിംഗ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. 

Read more: അർധരാത്രി മൂന്ന് കുപ്പി പെട്രോളുമായി യുവാവ് എത്തി, മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളിൽ ഒഴിച്ച് തീകൊളുത്തി

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും