
മുംബൈ: മുംബൈ താനെയ്ക്ക് സമീപം മുംബ്രയില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ 19കാരനായ പ്രതി ആസിഫ് മൻസൂരിയെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്കൂൾ വിട്ടുവന്ന് കെട്ടിടത്തിന്‍റെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി പാർപ്പിട സമുച്ചയത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൃത്യം ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. മൃതദേഹം ഫ്ലാറ്റിന്‍റെ ജനാലയോട് ചേർന്നുള്ള മലിനജലം ഒഴുകുന്ന ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതിയെ റിമാന്‍റു ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam