പ്സസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച 19-കാരനെ അറസ്റ്റ് ചെയ്തു

Published : Jun 08, 2022, 10:24 PM IST
പ്സസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച 19-കാരനെ അറസ്റ്റ് ചെയ്തു

Synopsis

സഹപാഠിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നാർ: സഹപാഠിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തിൽ ബ്രിജീഷ് (19) ആണ് അറസ്റ്റിലായത്. സെവൻമല എസ്റ്റേറ്റിൽ വച്ച് മെയ് 12 നാണ് സംഭവം നടന്നത്. കൂടെ പഠിച്ചിരുന്ന പെൺകുട്ടിയും ബ്രിജേഷും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. 

പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയ  വൈരാഗ്യത്തിൽ ക്ലാസ് കഴിഞ്ഞ് വരുന്ന വഴിയിൽ പ്രതി കാത്തുനിന്ന് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കൈയ്യിൽ കരുതിയ ബ്ളേഡ് ഉപയോഗിച്ച് ശരീരം മുറിച്ച് തോട്ടിൽ ചാടുകയായിരുന്നു. 

മൂന്നാര്‍ സ്വദേശികളെ വിനോദസഞ്ചാരികൾ ആക്രമിച്ചു കടന്നു; തന്ത്രപരമായി പിടികൂടി പൊലീസ്

രുക്കേറ്റ ഇരുവരേയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി നേരത്തെ തന്നെ വീട്ടിലേക്ക് പോന്നെങ്കിലും ബ്രിജേഷ് ബുധനാഴ്ച്ചയാണ് ഡിസ്ചാർജ് ആയത്. അപ്പോൾ തന്നെ മൂന്നാർ എസ്എച്ഓ മനേഷ് കെ പൗലോസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പ്രതിയെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും.

അമ്മയെ കൊന്ന ശേഷം 16 കാരന്റെ ആഘോഷം; കൂട്ടുകാരുമൊത്ത് സിനിമ, കഴിക്കാൻ മുട്ടക്കറി, ദുര്‍ഗന്ധം തടയാൻ റൂം സ്പ്രേ

ലക്നൗ: പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ വെടിവെച്ച് കൊന്ന മകൻ അതിന് ശേഷം കൂട്ടുകാർക്കൊപ്പ ആഘോഷിക്കുകയായിരുന്നുവെന്ന് പൊലീസ്. അച്ഛന്റെ തോക്കെടുത്താണ് മകൻ അമ്മയെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത മുറിയിൽ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരൻ രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓൺലൈനിൽ മുട്ടക്കറി ഓർഡർ ചെയ്ത് കഴിക്കുകയും കൂട്ടുകാർക്കൊപ്പമിരുന്നു ഫുക്രി സിനിമ കാണുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

ഗര്‍ഭിണിയായ പശുവിനെയും കിടാവിനെയും വെട്ടി; ആഴത്തിൽ മുറിവേൽപ്പിച്ച് അജ്ഞാതന്റെ ആക്രമണം

കൂട്ടുകാർ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. കുറ്റം സമ്മതിച്ച കുട്ടി ചോദ്യം ചെയ്യലിലാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പബ്ജി കളിക്കാൻ അനുവദിക്കാത്തതിൽ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി പറഞ്ഞു. ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ട് ദിവസം മൃതദേഹം ഉള്ള മുറി കുട്ടി പൂട്ടിയിട്ടു. 

ദുർ​ഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹമുള്ള മുറിയിൽ റൂം സ്പ്രേ അടിച്ചു. എന്നാൽ രണ്ട് ദിവസമായതോടെ രൂക്ഷ​ഗന്ധത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയും 10 വയസ്സുള്ള അനിയത്തിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. സൈനികനായ അച്ഛൻ ബം​ഗാളിലാണ്. ലൈസൻസുള്ള തോക്ക് വീട്ടിൽ വച്ചാണ് പോയിരുന്നത്. 

കൊലപാതകം നടന്നതായി അറിഞ്ഞാണ് ലക്നൗ പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇല്ലാത്ത കൊലപാതകിയെ സൃഷ്ടിച്ച് കുട്ടി പൊലീസിനെ വഴിതിരിച്ചുവിടാൻ ശ്രമിച്ചു. ഒരു ഇലക്ട്രീഷ്യനാണ് കൊലപാതകിയെന്ന തരത്തിൽ കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കൊലപാതകം നടത്തിയത് അച്ഛന്റെതോക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്