കുപ്പിയിലാക്കി കൊണ്ടുവന്നത് 2 കിലോ കടൽ വെള്ളരി, കോവളത്ത് രണ്ട് പേർ പിടിയിൽ

Published : Sep 06, 2026, 10:00 PM IST
Sea cucumber arrest

Synopsis

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ്

കോവളം: തിരുവനന്തപുരം കോവളത്ത് കടൽ വെള്ളരി വിൽക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ പിടിയിൽ. സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് അറസ്റ്റിലായത്.പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. കോവളം ലൈറ്റ് ഹൗസിന് സമീപത്തു നിന്നാണ് ഇരുവരും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കമുള്ള കടൽവെള്ളരികളാണ് പിടിച്ചെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.ഇന്ത്യയിൽ കടൽവെള്ളരികളെൾ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ്. അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും നിയമവിരുദ്ധമാണ്.അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് കടൽവെള്ളരികളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പ് നേരിട്ട് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടുന്നത് ഇതാദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

5 വയസ്സുകാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ പിടിയില്‍
അമിത വേഗത്തിൽ കാറുമായെത്തി ബുള്ളറ്റിൽ ഇടിച്ച് കയറി, കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്