5 വയസ്സുകാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ പിടിയില്‍

Published : Sep 06, 2026, 09:52 PM IST
premraj

Synopsis

മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍ കാര്യം തിരക്കിയപ്പോള്‍ കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു

കോഴിക്കോട്: 5 വയസ്സ് പ്രായം മാത്രമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് കുന്നത്ത്പാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജി(55) നെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് ലഭിക്കുന്ന വിവരം. മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍ കാര്യം തിരക്കിയപ്പോള്‍ കുട്ടി അമ്മയോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. പന്തീരാങ്കാവ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എസ്.ഐ നിധിനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രേം രാജിനെ കുന്നത്ത്പാലത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത വേഗത്തിൽ കാറുമായെത്തി ബുള്ളറ്റിൽ ഇടിച്ച് കയറി, കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്
മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേർക്ക് വധശിക്ഷ