ആൽഗ മാർക്കറ്റിങ് മണി ചെയിൻ തട്ടിപ്പ്; ഏഴ് ഡയറക്ടർമാർക്ക് അഞ്ചര വർഷം തടവ് ശിക്ഷ

Published : Sep 05, 2026, 11:53 PM IST
Court

Synopsis

ഏഴ് ഡയറക്ടർമാർക്ക് അഞ്ചര വർഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ. പ്രവീൺ ഗോപാലൻ, ജയ്സൺ ജോൺ, ഐ ടി നന്ദകുമാർ, കെ സജീവൻ, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുൽ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

കണ്ണൂര്‍: മണി ചെയിൻ സാമ്പത്തിക തട്ടിപ്പില്‍ ആൽഗ മാർക്കറ്റിംഗ് കമ്പനി ഡയറക്ടർമാർക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് ഡയറക്ടർമാർക്ക് അഞ്ചര വർഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും അടയ്ക്കാനാണ് ശിക്ഷ. 2011ലെ കേസിലാണ് തലശ്ശേരി സിജെഎം കോടതി ശിക്ഷ വിധിച്ചത്. പ്രവീൺ ഗോപാലൻ, ജയ്സൺ ജോൺ, ഐ ടി നന്ദകുമാർ, കെ സജീവൻ, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുൽ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു കേസ്. വിവിധ പാക്കേജുകളിലൂടെ നിക്ഷേപിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവിന് നേരെ തെളിവെടുപ്പിനിടെ മൂന്നാംമുറയുമായി പൊലീസ്
ജിറം വാലി കൂട്ടക്കൊലക്കേസ്; 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി,ശിക്ഷാവിധി 16ാം തിയതി