പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; 20കാരനും സുഹൃത്തുക്കളും അറസ്റ്റിൽ

Published : Jul 03, 2023, 02:12 AM ISTUpdated : Jul 03, 2023, 02:13 AM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; 20കാരനും സുഹൃത്തുക്കളും അറസ്റ്റിൽ

Synopsis

മധുരയിൽ വച്ച് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പെൺകുട്ടി അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി 20 വയസുകാരായ അജിം ഷാ, ആഷിഖ്, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച കൺസഷൻ ടിക്കറ്റെടുക്കാൻ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ നിര്‍ബന്ധിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മധുരയിലേക്ക് കടക്കുകയായിരുന്നു.

മധുരയിൽ വച്ച് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പെൺകുട്ടി അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. റെയിൽവേ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും