
കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ പീഡനത്തിനിരയായെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് 20 വയസുകാരി. അയൽവാസി പീഡിപ്പിച്ചെന്നാണ് 20 കാരി ആരോപിച്ചത്. ബാത്ത്റൂം ക്ലീനർ കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതിയുടെ പരാതിയിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കനൗജിലെ സർക്കാർ മെഡിക്കൽ കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിവരം അനുസരിച്ചാണ് പൊലീസ് ആശുപത്രിയിലെത്തിയത്. വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കമുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ജൂലൈ 9ന് യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അയൽവാസി പീഡിപ്പിച്ചതെന്നാണ് പരാതി. ജൂലൈ പത്തിനാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. യുവതിയുടേയും യുവതിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam