
നാഗ്പൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ(Minor Girl) ലോഡ്ജിലെത്തിച്ച് ബലാത്സംഗം(rape) ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 21 കാരനെ അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ രാംടെക് പട്ടണത്തിനടുത്തുള്ള ഗ്രാമവാസിയായ യുവാവാണ് പിടിയിലായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച, വൈകുന്നേരത്തോടെ പെൺകുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സമീപപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായതോടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. യുവാവ്, തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം
Read More: ഛർദ്ദിയെ തുടർന്ന് ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മൂന്നു വയസുകാരന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam