Latest Videos

കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട: 211 കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Jul 25, 2021, 12:25 AM IST
Highlights

കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്നു പിടികൂടി

തൃശൂർ: കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്നു പിടികൂടി. വിപണിയിൽ നാല് കോടിയിലധികം വില വരുന്ന കഞ്ചാവാണിത്.

രാവിലെ 7 മണിയോടെ ദേശീയപാതയിൽ വച്ചാണ് കഞ്ചാവ് വേട്ട നടന്നത്. തൃശ്ശൂർ സ്വദേശികളായ ജോസ്, സുബീഷ് , മനീഷ്, രാജീവ്, തമിഴ്നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ലോറിയിലും കാറിലുമായാണ് പ്രതികൾ 211 കിലോ കഞ്ചാവ് കടത്തിയത്.

ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ലോക് ഡൗൺ കാലത്ത് റോഡിൽ പോലീസ് ചെക്കിംഗ് ഉള്ളതിനാൽ പൈലറ്റ് വാഹനമായാണ് ഇവർ കാർ ഉപയോഗിച്ചത്.

സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ 4 കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചും. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങി വിൽക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!