തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ  

Published : Mar 26, 2023, 01:02 PM ISTUpdated : Mar 26, 2023, 01:04 PM IST
തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ  

Synopsis

യുവാവ് പെൺകുട്ടിയെ പിന്തുടരുകയും വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 

തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാകുന്നത്. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ പിന്തുടരുകയും വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ