ബസിൽ ലഹരിമരുന്ന് കടത്ത്, യുവാവും യുവതിയും അങ്കമാലിയിൽ പിടിയിൽ, കുടുക്കിയത് മൊബൈൽ ഫോൺ  

Published : Mar 26, 2023, 11:19 AM IST
ബസിൽ ലഹരിമരുന്ന് കടത്ത്, യുവാവും യുവതിയും അങ്കമാലിയിൽ പിടിയിൽ, കുടുക്കിയത് മൊബൈൽ ഫോൺ  

Synopsis

ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്

കൊച്ചി : ബെംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയിൽ പിടിയിൽ. ഇടുക്കി രാജകുമാരി സ്വദേശി ആൽബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയിൽ വച്ച് ബസിൽ നിന്ന് പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്