
കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം (Rape Attempt). തിരുവനന്തപുരം(thiruvananthapuram) കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്.
മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ നാലുപേര്‍ ഇവിടേക്കെത്തിയാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറംലോകമറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് കുളത്തിനും പരിസരത്തം ഫോറന്‍സിക് പരിശോധന നടത്തി. പരിക്കേറ്റ് യുവതിയെ ഏറെ രക്തം വാര്‍ന്നുപോയ നിലയിലാണ്. കുട്ടിയുടെ പിതാവിന്‍റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്നും ശരീരത്തില്‍ ആകമാനം പരിക്കേറ്റ നിലയിലാണ് 22കാരി പറയുന്നത്.
യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മുപ്പത്തിയഞ്ച് പ്രായം വരുന്ന കറുത്ത നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. പരിസരത്ത് സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടവരെയും ഈ മേഖലയില്‍ നിന്ന് പെട്ടന്ന് കാണാതായ ആളുകളെയും ചുറ്റിപ്പറ്റിയാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam