പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 23 കാരിയായ യുവതി അറസ്റ്റില്‍

Published : Jun 15, 2021, 04:30 PM IST
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 23 കാരിയായ യുവതി അറസ്റ്റില്‍

Synopsis

മെയ് 27ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പതിനേഴുവയസുകാരനെ ദിവസങ്ങള്‍ക്ക് ശേഷം സൂറത്തില്‍ നിന്നും കണ്ടെത്തി. 

അഹമ്മദാബാദ്: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസില്‍ 23 കാരിയായ യുവതി അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് ഗുജറാത്തിലെ ആനന്ദില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. മെയ് 25 തീയതിയാണ് ആനന്ദില്‍ നിന്നും 17 വയസുള്ള കൌമാരക്കാരനെ കാണാതായത്. മാതാപിതാക്കളും ബന്ധുക്കളും തിരിച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്നാണ് മെയ് 27ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പതിനേഴുവയസുകാരനെ ദിവസങ്ങള്‍ക്ക് ശേഷം സൂറത്തില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കൂടെ ഇവിടെ കഴിയുകയായിരുന്ന പതിനേഴുകാരനെ പൊലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ യുവതി പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി.

വിവാഹം കഴിക്കാം എന്ന് പറഞ്ഞാണ് പതിനേഴുകാരനെ യുവതി തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൗമരക്കാരനെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. പോക്സോ നിയമങ്ങള്‍ പ്രകാരം അറസ്റ്റിലായ യുവതി  ഇപ്പോള്‍ റിമാന്‍റിലാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ
അമിതവേഗതയിൽ അശ്രദ്ധയിൽ പാഞ്ഞെത്തി ആസ്റ്റൺ മാർട്ടിൻ, യുവതിക്ക് ദാരുണാന്ത്യം, എംപിയുടെ മകനെതിരെ കേസ്