ദളിത് യുവതിയ്ക്ക് പീഡനം, കഴുത്ത് ഞെരിച്ച് കൊലപാതകം, മൃതദേഹം വാടകമുറിയിൽ കെട്ടിത്തൂക്കി പൊലീസുകാരന്‍

Published : Jan 03, 2024, 01:31 PM ISTUpdated : Jan 03, 2024, 01:52 PM IST
ദളിത് യുവതിയ്ക്ക് പീഡനം, കഴുത്ത് ഞെരിച്ച് കൊലപാതകം, മൃതദേഹം വാടകമുറിയിൽ കെട്ടിത്തൂക്കി പൊലീസുകാരന്‍

Synopsis

പൊലീസ് കോൺസ്റ്റ​ബിൾ രാഘവേന്ദ്ര സിങ്ങി​ന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

ആഗ്ര: 25കാരിയായ ദളിത് യുവതിയെ പൊലീസ് കോൺ​സ്റ്റ​ബിൾ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം. 27കാരനായ പൊലീസ് കോണ്‍സറ്റബിൾ രാഘവേന്ദ്ര സിംഗിന്റെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡിസംബ‌ർ 29നായിരുന്നു ആഗ്രയിൽ നിയമിതനായ പൊലീസ് കോൺസ്റ്റ​ബിൾ രാഘവേന്ദ്ര സിങ്ങി​ന്റെ വാടക വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയും പൊലീസുകാരനും നേരത്തെമുതൽ പരിചയമുള്ളവരാണ്. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് വരെ യുവതി കോൺ​സ്റ്റബളി​ന്റെ വാടക മുറി സന്ധർശിച്ചിരുന്നു. സം​ഭവം നടന്ന ദിവസം ​സ്റ്റേഷനിൽ നിന്നും സിങ്ങ് നേരത്തെ ഇറങ്ങിയെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം സിങ്ങ് തന്നെ സുഹൃത്തുക്കളോട് ഇതേ പറ്റി പറഞ്ഞതായാണ് വിവരം. ഝാൻസി സ്വദേശിയാണ് കോൺ​സ്റ്റബിൾ രാഘവേന്ദ്ര സിംഗ്. ഇവിടെ രണ്ട് പേരും ഒരുമിച്ച് നഴ്സിംഗ് ട്രെയിനിംഗ് ചെയ്തിട്ടുണ്ട്. ഈ കാലം മുതലുള്ള പരിചയമാണ് ഇരുവരും തമ്മിലെന്നാണ് യുവതിയുടെ കുടുംബം വിശദമാക്കുന്നത്.

രാഘവേന്ദ്രയുടെ വീട്ടിൽ യുവതിയുടെ വീട്ടുകാർ വിവാഹാലോചനയുമായി എത്തിയിരുന്നു. എന്നാൽ രാഘവേന്ദ്രയുടെ കുടുംബം ഈ ബന്ധം നിരാകരിച്ചു. എങ്കിലും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് യുവതിയുടെ സഹോദരന്‍ വിശദമാക്കുന്നത്. അടുത്തിടെ ആഗ്രയിലേക്ക് നിയമിതനായ രാഘവേന്ദ്ര സിംഗ് ബേലൻ​ഗജിലെ വാടക മുറിയിൽ ആയിരുന്നു താമസം. ഗുരുഗ്രാമിലെ കിഡ്നി സെന്ററിൽ ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പത്തെ ദിവസമാണ് പൊലീസുകാരന്റെ മുറിയിലെത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രാഘവേന്ദ്രയെ പൊലീസ് അറ​സ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയിലിനെ കുരുതിക്കളമാക്കി തടവുകാർ തമ്മിൽ സംഘർഷം, വീഡിയോ ദൃശ്യങ്ങളുമായി തടവുകാർ, പഞ്ചാബ് ജയിലിൽ വലിയ അക്രമം
സഹപാഠികളിൽ നിന്ന് ഒഴിഞ്ഞുമാറി വിദ്യാർത്ഥിനി, പുറത്ത് വന്നത് ക്രൂര പീഡനം, വയോധികനും ബന്ധുവിനും തടവും പിഴയും