പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് പിടിയില്‍

Published : Dec 15, 2022, 11:21 AM IST
പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് പിടിയില്‍

Synopsis

ലൈംഗിക അതിക്രമം നടന്നതായി പെൺകുട്ടിയുടെ മൊഴി നല്‍കിയതോടെ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുക്കുകയായിരുന്നു.

അടിമാലി : ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിച്ചന്ദ്രനെ (ഹരി-25) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

തുടര്‍ന്ന് പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് പ്രതി പെൺകുട്ടിയെ  തട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്. ലൈംഗിക അതിക്രമം നടന്നതായി പെൺകുട്ടിയുടെ മൊഴി നല്‍കിയതോടെ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റ് രഹസ്യ മൊഴിരേഖപ്പെടുത്തി. സി.ഐ.ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വട്ടവടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : റോഡരികില്‍ വനിതാ ഡോക്ടറെ കടന്നുപിടിച്ചു, 52 കാരന്‍ അറസ്റ്റില്‍

അതേസമയം തിരുവനന്തപുരത്ത് പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെട്ടുത്തി പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ച് വച്ചും ഇരയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും അടക്കം വെളിപ്പെടുത്തിയുമാണ് എഫ്ഐആർ പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിനാണ് ഗുരുതര വീഴ്ച സംഭവിച്ചത്.

പ്രായപൂർത്തിയാകാത്തവർ ആക്രമിക്കപ്പെടുന്ന കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയുന്ന മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് നിയമ വിരുദ്ധമാണ്. പോക്സോ നിയമത്തിന്റെ 23ആം വകുപ്പിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പോക്സോ കേസിന്റെ അടിസ്ഥാന കാര്യം പോലും കാറ്റിൽ പറത്തിയിരിക്കുകയാണ് തിരുവനന്തപുരം അയിരൂർ പൊലീസ്. മദ്രസയിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇരയുടെ പേരും മാതാവിന്‍റെ പേരും വിലാസവും കുട്ടി പഠിക്കുന്ന, പീഡിപ്പിക്കപ്പെട്ട സ്ഥലത്തിന്റെ വിലാസമടക്കമുള്ള എഫ്ഐആറാണ് പൊലീസ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.

Read More : ഉള്ളിയേരി സ്വദേശിയായ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും