പിതാവിനെ പിന്തുണച്ച മകളെ കൊലപ്പെടുത്തി അമ്മ; സംഭവം കുടുംബവഴക്കിന് പിന്നാലെ

Published : Apr 09, 2021, 09:55 AM IST
പിതാവിനെ പിന്തുണച്ച മകളെ കൊലപ്പെടുത്തി അമ്മ; സംഭവം കുടുംബവഴക്കിന് പിന്നാലെ

Synopsis

ഉച്ചഭക്ഷണത്തിന് വന്ന ഭര്‍ത്താവ്  ടിവി കാണുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മകള്‍ പിതാവിന്‍റെ പക്ഷം പിടിച്ചതാണ് പ്രകോപനകാരണം. മൂന്നുവയസുകാരിയെ കാണുന്നില്ലെന്നാണ് ഇവര്‍ വീട്ടുകാരേയും അയല്‍വാസികളേയും ധരിപ്പിച്ചത് 

ബെംഗളുരു: കുടുംബവഴക്കിനിടെ മൂന്നുവയസുകാരിയെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ വിവരങ്ങള്‍ പുറത്ത് എത്തിയത്. ബുധനാഴ്ചയാണ് ബെംഗളുരുവിലെ മാറാത്തഹള്ളിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് 26കാരിയായ കുഞ്ഞിന്‍റെ അമ്മ സുധയെ ചോദ്യം ചെയ്തിരുന്നു.

ഇതിലാണ് കൊലപാതകം ചെയ്തത് താനാണെന്ന് സുധ കുറ്റസമ്മതം നടത്തുന്നത്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ കാണാതായി എന്നായിരുന്നു ഇവര്‍ വീട്ടുകാരേയും അയല്‍വാസികളേയും ധരിപ്പിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങിയെത്തി കുഞ്ഞിനെയും സുധയേയും കാണാതെ അന്വേഷിച്ചപ്പോള്‍ കുഞ്ഞിനെ തെരയുകയാണെന്നായിരുന്നു സുധ പറഞ്ഞത്. ഇതോടെ ഭര്‍ത്താവ് ഈരണ്ണയും ഇവരോടൊപ്പം കുഞ്ഞിനായി തെരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ കുഞ്ഞിനെ കാണാതായതോടെ ഇവര്‍ ജനഭാരതി പൊലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമാക്കി പരാതി നല്‍കിയിരുന്നു. ഉച്ചഭക്ഷണത്തിന് വന്ന ഭര്‍ത്താവ്  ടിവി കാണുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മകള്‍ പിതാവിന്‍റെ പക്ഷം പിടിച്ചതാണ് പ്രകോപനകാരണം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകളെ കഴുത്ത് ഞെരിച്ച് കൊല ചെയ്ത ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ