
ജയ്പൂർ: രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഭിനായ് പട്ടണത്തിൽ അമ്മയെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. പിതാവും സഹോദരന്മാരുമടക്കം നാല് പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. 25കാരനായ അമർചന്ദ് ജംഗിദ് എന്ന യുവാവാണ് അമ്മയേയും സഹോജരനെയും കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മ കമലാ ദേവി(60), സഹോദരന്‍ ശിവരാജ് (22) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പിതാവും രണ്ട് സഹോദരങ്ങളുമടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയത്തിയ ഇവരെ അമര്‍ചന്ദ് ആക്രമിക്കുകയായിരുന്നു. ഒരു അയല്‍വാസിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam