പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27കാരന് തടവും പിഴയും

Published : Jan 22, 2024, 09:18 PM IST
പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27കാരന് തടവും പിഴയും

Synopsis

വീടിന് അരുകിൽ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പ്രലോഭിപ്പിച്ച് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്


ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 27കാരന് തടവും പിഴയും ശിക്ഷ. പന്ത്രണ്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു 23 വർഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

 2021 ജനുവരിയിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വീടിന് അരുകിൽ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പ്രലോഭിപ്പിച്ച് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്. വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. 

കുത്തിയതോട് സബ്ബ് ഇൻസ്പക്ടറായിരുന്ന ജി  രമേശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വനിതാ സബ്ബ് ഇൻസ്പക്ടർ ഷെറി എംഎസ്, സിപിഒ പ്രവീൺ, ഡബ്ല്യൂ സിപിഒ സബിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ 22 സാക്ഷികളെ ഹാജരാക്കിയതിൽ 20പേരെ വിസ്തരിച്ചു. 16രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയനും അഡ്വ. ഭാഗ്യലക്ഷ്മിയും ഹാജരായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ