കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ...

Published : Jan 22, 2024, 08:19 PM IST
കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ...

Synopsis

കഴിഞ്ഞ 15 ന് രാവിലെ 6 മണിക്ക് കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ സ്കൂട്ടർ ആണ് പ്രവീൺ മോഷ്ടിച്ച് കടന്നു കളഞ്ഞത്

മാവേലിക്കര: അമ്പലപ്പുഴ കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. ഭരണിക്കാവിൽ ലക്ഷം വീട് കോളനിയിൽ കൊടുവാര്യത്ത് തെക്കേത് വീട്ടിൽ പ്രവീൺ (32) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 15 ന് രാവിലെ 6 മണിക്ക് കപ്പൂച്ചിൻ ആശ്രമത്തിൽ കുർബ്ബാനക്ക് വന്ന പുറക്കാട് സ്വദേശിയുടെ സ്കൂട്ടർ ആണ് പ്രവീൺ മോഷ്ടിച്ച് കടന്നു കളഞ്ഞത്. പ്രവീണിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മോഷ്ടിച്ച വണ്ടിയിൽ സഞ്ചരിക്കവേ ഒരു കാറുകാരനുമായി തർക്കം ഉണ്ടാകുകയും തുടർന്ന് മാവേലിക്കര സ്റ്റേഷനിൽ കാർ ഉടമ പരാതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ മോഷണ വണ്ടിയുമായി യുവാവ് ഇവിടെ നിന്ന് മുങ്ങിയതിനാൽ ആളെ കണ്ടെത്താൻ സാധിക്കാതെ വന്നു. പിന്നാലെ ഇതേ ദിവസം തന്നെ ചവറ സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധനക്കിടയിൽ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയും ചെയ്തിരുന്നു. തുടർന്ന് മാവേലിക്കരയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മാവേലിക്കരയിലെ ഓലകെട്ടി അമ്പലത്തിന്റെ പരിസരത്ത് നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ രണ്ട് മാസം മുൻപ് കരൂർ പാർട്ടി ഓഫീസിന് മുൻവശം ഇരുന്ന ബജാജ് പൾസർ ബൈക്കും മോഷ്ടിച്ചതാണെന്നും, കൂടാതെ തിരുവനന്തപുരത്തും, ആലപ്പുഴ ജില്ലയിലും സമാന നിരവധി മോഷണങ്ങളും, അബ്കാരി കേസുകളും ഉണ്ടെന്ന് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ