ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും

Published : Dec 17, 2022, 05:40 AM IST
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയിലായ വിദേശികളുടെ കൈവശം ഐശ്വര്യ റായിയുടെ വ്യാജ പാസ്പോര്‍ട്ടും

Synopsis

ണ്ടു പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളുമാണ് ഇവരിൽ നിന്നു പൊലീസ് കണ്ടെടുത്തത്

ഓൺലൈൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പോലീസ് നോയിഡയിൽ നിന്നു അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടു പേർ നൈജീരിയ സ്വദേശികളും ഒരാൾ ഘാന സ്വദേശിയുമാണ്. പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു നിർമ്മിക്കാനുള്ള ഉപകരണങ്ങളും വ്യാജ പാസ്പോർട്ടുകളുമാണ് ഇവരിൽ നിന്നു പൊലീസ് കണ്ടെടുത്തത്. ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ വ്യാജ പാസ്പോർട്ടും ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

1.81 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലാണ് ഇവര്‍ അറസ്റ്റിലായിട്ടുള്ളത്. ഡോളര്‍, യൂറോ എന്നിവയുടെ ഏകദേശം 13 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 10.76 കോടി രൂപ വില വരുന്ന വ്യാജ ഇന്ത്യന്‍ കറന്‍സിയും ഇവരില്‍ നിന്ന് കണ്ടെത്തിയിച്ചുണ്ട്. മുന്‍ ആര്‍മി ഓഫീസറെ കബളിപ്പിച്ച കേസിന്‍റെ അന്വേഷണത്തിന് ഇടയിലാണ് ഇവര്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഐശ്വര്യ റായി ബച്ചന്‍റെ വ്യാജ പാസ്പോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയത്. 

ആറ് മൊബൈൽ ഫോണുകൾ പതിനൊന്ന് സിംകാർഡുകൾ, ലാപ്ടോപ്പുകൾ, പ്രിന്ററുകൾ അടക്കം മറ്റ് സംവിധാനങ്ങളടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ഉപയോ​ഗിച്ച് കൊണ്ടിരുന്ന മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ