
അവിഹിത ബന്ധം ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിന് രണ്ടാം ഭാര്യയുടെ മര്‍ദ്ദനം. കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പാര്‍ക്കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ച്ചയായി മര്‍ദ്ദിച്ച ശേഷം കോണ്‍സ്റ്റബിളിന്‍റെ വസത്രമടക്കം യുവതി വലിച്ചുകീറി. എന്തിനാണ് മര്‍ദ്ദനമെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി ബന്ധം പുലര്‍ത്തിയിതിനാണ് മര്‍ദ്ദനം എന്ന് വിശദമാക്കിയ ശേഷം യുവതി മര്‍ദ്ദനം തുടരുകയായിരുന്നു.
നൌബാസ്റ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റത്. അവിഹിത ബന്ധം പുലര്‍ത്തിയെന്ന ഇയാളുടെ ഭാര്യയുടെ പരാതിയില്‍ അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് ഇവരെ വിവാഹം ചെയ്തത്. ഇവര് രണ്ട് പേരുമല്ലാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് നിലവിലെ മര്‍ദ്ദനത്തിന് കാരണമായതെന്നാണ് വിവരം. സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
പാലക്കാട് സര്‍ക്കാര്‍ ജീവനക്കാരന് ബിജെപി കൌണ്‍സിലറുടെ മര്‍ദ്ദമെന്ന് പരാതി ഉയര്‍ന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്പായിരുന്നു. ഇൻകംടാക്സ് അസിസ്റ്റന്റ് രമേശിനാണ് മർദ്ദനമേറ്റത്. രമേശിന്‍റെ പരാതിയില്‍ പാലക്കാട് നോർത്ത് പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്റെ പരാതി.
ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം മുഖത്തും ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു ആരോപിക്കുന്നു. സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും, വിവിധ പിരിവുകൾക്കായി ആവശ്യപെടുന്ന പണം നൽകാത്തതിനുമാണ് മർദ്ദനമെന്നാണ് ആരോപണം. എന്നാൽ രമേശ് ബാബുവും സുഹൃത്തുക്കളും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സ്മിതേഷ് പറയുന്നത്. പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam