കൊല്ലത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച് പിതൃസഹോദരൻ, കണ്ടെത്തിയത് ശാരീരിക ബുദ്ധിമുട്ട് പതിവായതോടെ, അറസ്റ്റ്

Published : Nov 07, 2024, 10:13 AM IST
കൊല്ലത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച് പിതൃസഹോദരൻ, കണ്ടെത്തിയത് ശാരീരിക ബുദ്ധിമുട്ട് പതിവായതോടെ, അറസ്റ്റ്

Synopsis

കൊല്ലത്ത് മൂന്നര വയസുകാരിയോട് അച്ഛന്റെ സഹോദരന്റെ അതിക്രമം. ആറുമാസത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ

കുളത്തൂപ്പുഴ: കൊല്ലത്ത് മൂന്നര വയസുകാരിയോട് പിതാവിന്റെ സഹോദരൻ്റെ കണ്ണില്ലാത്ത ക്രൂരത. ആറുമാസത്തിനിടെ യുവാവ് കുഞ്ഞിനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിന് പിന്നാലെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയങ്ങളിലായിരുന്നു മൂന്നര വയസുകാരിയെ അച്ഛൻ്റെ അനുജൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ആറു മാസം മുമ്പായിരുന്നു ആദ്യ പീഡനം. പിന്നീട് മാതാപിതാക്കൾ ജോലിക്കായും, ആശുപത്രി ആവശ്യങ്ങൾക്കായും ഉൾപ്പെടെ പുറത്തു പോയിരുന്ന സമയങ്ങളിൽ പീഡനം തുടർന്നു. തുടക്കത്തിൽ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെങ്കിലും ആരും കാര്യമായി എടുത്തില്ല. 

അടുത്തിടെ വീണ്ടും ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചു. തുടർന്ന് ആശാവർക്കറെ വീട്ടുകാർ വിവരം അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി നേരിട്ട ക്രൂര പീഡനം പുറത്തറിഞ്ഞത്. പിന്നാലെ കുളത്തൂപ്പുഴ പൊലീസിൽ പരാതി എത്തി. കുഞ്ഞിൻ്റെ പിതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ