സ്വര്‍ണ്ണക്കട്ടികള്‍ കാണിച്ച് നിക്ഷേപകരെ വിശ്വസിപ്പിക്കും; സ്വിമ്മിംങ് പൂളില്‍ കണ്ടെത്തിയത് 300 കിലോ വ്യാജ സ്വര്‍ണ്ണം

By Web TeamFirst Published Aug 8, 2019, 11:56 AM IST
Highlights

തട്ടിപ്പിന് ആധികാരികത വരുത്താന്‍  ഈ സ്വര്‍ണ്ണക്കട്ടികള്‍ നിക്ഷേപകരെ കാണിച്ച് മന്‍സൂര്‍ ഖാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍

ബെംഗലുരു: ബെംഗലുരുവിലെ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്താനായി ഉപയോഗിച്ച 300 കിലോയുടെ വ്യാജ സ്വര്‍ണ്ണം കണ്ടെത്തി. ഐഎംഎ ജ്വല്ലറി ഉടമ മൊഹമ്മദ് മന്‍സൂര്‍ ഖാന്‍റെ ഉടമസ്ഥതയിലുള്ള ആറുനില കെട്ടിടത്തിലുള്ള സ്വിമ്മിംങ് പൂളില്‍ നിന്നാണ് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്.

കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കാനായി ഈ സ്വര്‍ണ്ണക്കട്ടികള്‍ ഉപയോഗിച്ചിരുന്നു. തട്ടിപ്പിന് ആധികാരികത വരുത്താന്‍  ഈ സ്വര്‍ണ്ണക്കട്ടികള്‍ നിക്ഷേപകരെ കാണിച്ച് മന്‍സൂര്‍ ഖാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. രാജ്യം വിടുന്നതിന് മുമ്പായാണ് ഈ സ്വര്‍ണ്ണക്കട്ടികള്‍ സ്വിമ്മിംങ് പൂളിന് അടിയില്‍ ഒളിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. 5880 വ്യാജ സ്വര്‍ണ്ണക്കട്ടികളാണ് കണ്ടെത്തിയത്.

നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസമാണ് ദില്ലിയില്‍ വച്ച് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. 25 പേരാണ് ഐഎംഎ നിക്ഷേപത്തട്ടിപ്പില്‍ ഇതിനോടകം പിടിയിലായത്. 
 

click me!